സദ്ദാമിനെ അട്ടിമറിച്ചത് തെറ്റ്, ഇറാഖ് യുദ്ധം ഐഎസിന്റെ വളർച്ചയെ സഹായിച്ചു :ടോണി ബ്ലെയറിന്റെ കുറ്റസമ്മതം

സദ്ദാമിനെ അട്ടിമറിച്ചത് തെറ്റ്, ഇറാഖ് യുദ്ധം ഐഎസിന്റെ വളർച്ചയെ സഹായിച്ചു :ടോണി ബ്ലെയറിന്റെ കുറ്റസമ്മതം

Updated By Web DeskOctober 25, 2015, 12:21 PMChange Font size: (+) | (-)

 

top news

ലണ്ടന്‍: ഇറാഖ് ചരിത്രം മാറ്റിയെഴുതിയ യുദ്ധത്തിന് തുടക്കമിട്ട് 12 വര്‍ഷത്തിനുശേഷം മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ കുമ്പസാരം. തനിക്കും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷിനും തീരുമാനമെടുക്കുന്നതില്‍ പിഴച്ചതായി ടോണി ബ്ലെയര്‍ സമ്മതിച്ചു. ഇറാഖിലും സിറിയയിലും ഇന്ന് നരനായാട്ട് നടത്തുന്ന ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിറവിക്ക് വഴിവെച്ചത് 2003 ല്‍ നടന്ന ഇറാഖ് യുദ്ധത്തിലെ തെറ്റുകളാണെന്ന വാദം സത്യമാണെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ പറഞ്ഞു.

2003ലെ ഇറാഖ് അധിനിവേശത്തിന് മുന്‍കൈ എടുത്തത് ടോണി ബ്ലെയറും ബുഷും ചേര്‍ന്നായിരുന്നു. അന്ന് അവര്‍ എടുത്ത തീരുമാനം തെറ്റായിരുന്നുവെന്നാണ് ടോണി ബ്ലെയറിന്റെ കുറ്റസമ്മതം. തെറ്റായ ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ യുദ്ധം നടത്തിയതിനും, സദാം ഇല്ലാത്ത ഇറാഖിൽ എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി കാണാൻ കഴിയാതിരുന്നതിനും തങ്ങള്‍ സംഭവിച്ച പിഴവായി ടോണി ബ്ലെയര്‍ സമ്മതിക്കുന്നു.

സര്‍വനാശം വിതയ്ക്കുന്ന ആയുധശേഖരം ഇറാഖിന്റെ പക്കലുണ്ടെന്ന് ആരോപിച്ച് നടന്ന യുദ്ധത്തില്‍ സദ്ദാം ഹുസൈനെ അട്ടിമറിച്ചതാണ് എല്ലാത്തിനും കാരണം. തങ്ങള്‍ക്ക് അന്നു കിട്ടിയ സൂചനകള്‍ തെറ്റായിരുന്നെന്നും മാപ്പു ചോദിക്കുന്നതായും ടോണി ബ്ലെയര്‍ പറഞ്ഞു.
സദ്ദാം ഹുസൈനെ പുറത്താക്കിയാലുള്ള ഇറാഖിനെ കുറിച്ച് നടത്തിയ കണക്കു കൂട്ടലുകള്‍ തെറ്റായിരുന്നു. സദ്ദാമിനെ പുറത്താക്കിയവര്‍ക്ക് ഇപ്പോഴത്തെ ഇറാഖിന്റെ അവസ്ഥയില്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയ നേതാവ് എന്നതില്‍നിന്ന് ഒരു യുദ്ധക്കുറ്റവാളിയെന്ന നിലയിലേക്ക് പരിഗണിക്കപ്പെട്ടാലും അത് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അന്ന് തനിക്ക് ശരിയെന്ന് തോന്നിയതാണ് താന്‍ ചെയ്തതെന്നും ടോണി ബ്ലെയര്‍ പറഞ്ഞു. ഇറാഖില്‍ അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് നടത്തിയ അധിനിവേശത്തിന് മാപ്പു പറയാനോ തീരുമാനം തെറ്റായിരുന്നെന്ന് സമ്മതിക്കാനോ ഇതുവരെ ഒരു നേതാവും തയ്യാറായിരുന്നില്ല.

http://iqsoft.co.in/3xiquvtv.html

Advertisements